മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതരാണ് നൗഫലും ഉമ്മയും. യൂട്യൂബിലൂടെയാണ് നൗഫലും ഉമ്മയും ശ്രദ്ധേയരാകുന്നത്. ഇപ്പോഴിതാ മരണത്തില്‍ നിന്ന് തിരിച്ചുപിടിച്ച ജീവിതത്തെക്കുറിച്ച് ഇരുവരും പറയുന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയിച്ചിരിക്കുന്നത്. കടുത്ത മദ്യപാനിയായ പിതാവിന്റെ മര്‍ദനവും കടുത്ത ദാരിദ്ര്യവും മൂലം മാതാവ് ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയതും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നതുമെല്ലാം ഇവര്‍ പറയുന്നുണ്ട്.

Also read- ‘കത്തിതാഴെയിടൂ’ എന്ന് പൊലീസ്; ‘വെടിവെയ്ക്കൂ’ എന്ന് സാജു; യുകെയില്‍ ഭാര്യയേയും മക്കളേയും കൊന്ന സാജുവിനെ പൊലീസ് പിടികൂടൂന്ന ദൃശ്യങ്ങള്‍

നൗഫലിന് മൂത്ത സഹോദരിയും ഇളയ സഹോദരിയുമുണ്ട്. മൂത്ത പെങ്ങള് ജനിച്ച് പത്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉമ്മയ്ക്ക് വീണ്ടും വയറുവേദന വന്നുവെന്നും ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും നൗഫല്‍ പറയുന്നു. അങ്ങനെ ഉമ്മ നൗഫലിന് ജന്മം നല്‍കി.

ചെറുപ്പം മുതലേ നൗഫല്‍ കാണുന്നത് മദ്യപിച്ച് എത്തുന്ന ഉപ്പയുടെ ഉപദ്രവങ്ങളാണ്. താമസിക്കാന്‍ വീടോ ഉടുക്കാന്‍ ഡ്രസ്സോ, കഴിക്കാന്‍ ഭക്ഷണമോ ഇല്ല. ദാരിദ്രവും പട്ടിണിയും. ഉപ്പയുടെ ഉപദ്രവവും. അതിനിടയില്‍ നൗഫലിന് ഇളയ ഒരു സഹോദരി കൂടെ ജനിച്ചു. പക്ഷെ ഉപ്പയുടെ ഉപദ്രവത്തിന് കുറവില്ല. അവസാനം ഗതികെട്ട ഉമ്മ മക്കള്‍ മൂന്നിനെയും പുഴയില്‍ മുക്കി കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് നൗഫലിന് അഞ്ച് വയസ്സാണ്. മക്കള്‍ക്കൊപ്പം പുഴയിലേക്ക് ഇറങ്ങിയ ഉമ്മ മുങ്ങി താഴാന്‍ നേരം മകനെ ഒന്ന് നോക്കി. നൗഫല്‍ കഴുത്തോളം വെള്ളത്തില്‍ മുങ്ങി. ഇനി രണ്ട് സ്റ്റെപ്പും കൂടെ എടുത്തുവച്ചാല്‍ പൂര്‍ണമായും മുങ്ങി താഴും. അപ്പോള്‍ നൗഫല്‍ നോക്കിയ ആ നോട്ടം ഉണ്ട്, അതില്‍ ഉമ്മ പതറി. മക്കളെയും കൂട്ടി തിരിച്ച് നടന്നു. സ്വന്തം വീട്ടിലേക്ക് പോയി. അവിടെ നാട്ടുകാര്‍ എല്ലാം ചേര്‍ന്ന് ചെറിയ സൗകര്യത്തില്‍ ഒരു വീട് എടുത്ത് നല്‍കി.

Also read- നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി; വീഡിയോ പങ്കുവെച്ച് മകൾ അർത്തന

ദുരിതങ്ങള്‍ക്കിടയില്‍ നൗഫല്‍ പത്താംക്ലാസ് വരെ പഠിച്ചു. മൂന്ന് എ പ്ലസ് നേടിയാണ് നൗഫല്‍ പത്താം ക്ലാസ് പാസായത്. അതിന് ശേഷം പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. അതിനിടയില്‍ കുടിച്ച് ബോധം കെട്ട ഉപ്പ അവശ നിലയിലായി. രണ്ട് തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയ ശേഷമാണ് ഉപ്പ ജീവിതത്തിലേക്ക് തിരികെ വന്നത്. യൂട്യൂബ് വരുമാനം കൊണ്ടാണ് താന്‍ എല്ലാം നേടിയതെന്ന് നൗഫല്‍ പറയുന്നു. ഉപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഉമ്മയുടെ മുഖത്തെ സങ്കടം അകറ്റിയതും പെങ്ങമ്മാരെ വിവാഹം നടത്തിയതുമെല്ലാം ആ പണം കൊണ്ടാണെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News