നിയമലഘനം സമ്മതിച്ചുകൊണ്ട് എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം തന്റെ അറിവില്ലായ്മ കൊണ്ട് നടന്നതാണെന്നും, കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി എംവിഡിയെ അറിയിച്ചു. സംഭവത്തിൽ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.
നിയമലംഘനത്തെ തുടർന്ന് മാതൃക ശിക്ഷയുടെ ഭാഗമായി സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് ഇപ്പോൾ. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.
അതേസമയം, യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങിയിരിക്കുകയാണ് എംവിഡി. ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കാനാണ് സാധ്യത. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് സഞ്ജുവിനോട് എംവിഡി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here