‘പണം തന്നില്ലെങ്കിൽ നീയും നിന്റെ കുടുംബവും അനുഭവിക്കും’; യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

SAURABH JOSHI

പ്രമുഖ യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി.രണ്ട്കോടി രൂപ ആവശ്യപ്പെട്ട് ഗുണ്ടാ സംഘം സൗരഭിന് കത്തയച്ചതായാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് ഭീഷണി.

സംഭവത്തിൽ സൗരഭ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭീഷണി ലഭിച്ച ശേഷം പൊലീസിനെ അടക്കം സമീപിക്കുന്നതിൻ്റെ അനന്തരഫലങ്ങലും കത്തിൽ വ്യക്തമായി പറഞ്ഞതായി ജോഷി നൽകിയ പരാതിയിൽ പറയുന്നു. ഇങ്ങനെ ചെയ്‌താൽ കുടുംബത്തെ ലക്ഷ്യം വയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സൗരഭ് വ്യക്തമാക്കി.

ALSO READ; ഡാ, ദേ ഒരു മാൻ, ഓടിക്കട! ഇങ്ങനെ പറഞ്ഞതെ ഓർമ്മയൊള്ളു…പിന്നെ കിട്ടിയത് 15,000 രൂപ പിഴയടക്കാനുള്ള നോട്ടീസ്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തിൻ്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സൗരഭിന്റെ കുടുംബത്തിനടക്കം ആവശ്യമായ സംരക്ഷണം നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഭീഷണി സന്ദേശം വന്നതെന്ന് കരുതുന്ന ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരും സൗരഭ് പരാതിയിൽ ചേർത്തിട്ടുണ്ട്.ഈ ഇൻസ്റ്റാഗ്രാം ഐഡി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News