‘തൊപ്പി’ക്ക് ജാമ്യം; കണ്ണൂര്‍ പൊലീസിന് കൈമാറും

അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് ജാമ്യം. തൊപ്പിക്ക് സ്റ്റേഷന്‍ ജാമ്യമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തൊപ്പിക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐടി ആക്ട് അനുസരിച്ച് കണ്ണൂര്‍ പൊലീസ് തൊപ്പിയുടെ മറ്റൊരു കേസെടുത്തതിനാല്‍ തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ടു ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ 57 ാം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് വളാഞ്ചേരി പൊലീസ് മുഹമ്മദ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്നാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് എത്തിയത്. ഇതിന്റെ വീഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News