യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ; വി.ജെ മച്ചാൻ കുടുങ്ങിയത് 16കാരിയുടെ പരാതിയിൽ

vj-machan

കൊച്ചി: ചെറുപ്പക്കാർക്കിടയിൽ ഏറെ വൈറലായ യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിലായി. പതിനാറുകാരിയുട പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദ് വി ജെ എന്നയാളാണ് വി ജെ മച്ചാൻ എന്ന പേരിൽ യൂട്യൂബിൽ തരംഗമായത്. ഇയാളുടെ വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വൈറലാണ്.

കൊച്ചി സ്വദേശിനിയായ കൌമാരക്കാരി നൽകിയ പരാതിയിലാണ് വി ജെ മച്ചാനെ കളമശേരി പൊലീസ് ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Also Read- സ്വർണം പൂജിക്കാമെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പെൺകുട്ടി പരാതി നൽകിയത്. കളമശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്.

ആലപ്പുഴ മാന്നാർ സ്വദേശിയാണ് വി ജെ മച്ചാൻ. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവർമാർ ആണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News