അയ്യോ! ആളെ മാറിപ്പോയി; ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫോർമേഷനുമായി യൂട്യൂബർ

Nikocado Avocado Transformation

അമേരിക്കൻ ഇന്റർനെറ്റ് സെലിബ്രിറ്റിയാണ് നികൊകാഡോ അവകാഡോ എന്ന പേരിൽ അറിയപ്പെടുന്ന നിക്കൊളാസ് പെറി. ഭക്ഷണവിശേഷങ്ങൾ പങ്കുവെക്കുന്ന നിക്കൊളാസ് പെറിയുടെ നികൊകാഡോ അവകാഡോ എന്ന യൂട്യൂബ് ചാനലിന് 4.22 മില്യൺ സബ്സ്ക്രൈബേർസാണുള്ളത്. നികൊകാഡോ അവകാഡോയുടെ ഏറ്റവും പുതിയ വീഡിയോയിൽ നിക്കോളാസ് പെറിയെ കണ്ടവരെല്ലാം ഞെട്ടി. അമിതവണ്ണം ഉണ്ടായിരുന്ന നിക്കോയുടെ സ്ഥാനത്ത് മെലിഞ്ഞ മറ്റൊരാൾ. 114 കിലോയാണ് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നിക്കോ കുറച്ചത്. ഈ രണ്ട് വർഷക്കാലവും നിക്കോ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അതിൽ ഒരു മാറ്റവും അറിയുവാനില്ലായിരുന്നു. അതിന്റെ കാരണവും നിക്കോ വെളിപ്പെടുത്തി. രണ്ടുവർഷം മുൻപ് ഷൂട്ട് ചെയ്തു വെച്ചിരുന്ന വീഡിയോകളായിരുന്നു ഇക്കാലമത്രയും പങ്കുവെച്ചിരുന്നത്.

Also Read: യുപിഐ പേയ്‌മെന്റുകളിൽ കണക്ടിവിറ്റി പ്രശ്നം നേരിടുന്നുണ്ടോ; അറിയാം യുപിഐ ലൈറ്റിനെ പറ്റിയും ഉയർത്തിയ ഇടപാട് പരിധിയും

നിക്കോ തന്റെ ഫിറ്റ്നസ്– വെയ്റ്റ്​ലോസ് യാത്രയുടെ വിശേഷങ്ങൾ ‘ടൂ സ്റ്റെപ്സ് എഹെഡ് എന്ന വീഡിയോയിലൂടെയാണ് പങ്കുവെച്ചത്. വീഡിയോ കണ്ട ആരാധകർ ഞട്ടലും ആരാധനയും പങ്കുവച്ചു. ഈ ആത്മസമര്‍പ്പണത്തിന് കയ്യടിക്കുന്നുവെന്നും ആരാധകർ പറഞ്ഞു. അതിനൊടൊപ്പം തന്നെ ആരാധകര്‍ക്കായി മുടങ്ങാതെ വിഡിയോ അപ്​ലോഡ് ചെയ്യാനുള്ള നിക്കോയുടെ പ്രയത്നത്തെയും പ്രംശസിച്ച് നിരവധി കമന്റുകളാണ് കമന്റ്ബോക്സിൽ നിറയുന്നത്.

Also Read: രോഹിത് ശർമയുടെ ടീമിൽ ഒരിക്കലും ഗെയ്ക്ക്‌വാദ് ഉണ്ടാകില്ല? ; വീണ്ടും റുതുരാജിനെ തഴഞ്ഞ് സെലക്ടർമാർ

‘ഇന്നലെയെന്നോണം ഞാനൊരു സ്വപ്നത്തില്‍ നിന്നുണര്‍ന്നു’. രണ്ട് ദിവസം മുന്‍പ് വരെ വിഡിയോയ്ക്ക് ചുവടെ വന്ന് ആളുകള്‍ തന്നെ തടിയനെന്നും, അരസികനെന്നും വിളിച്ചിരുന്നു. എന്‍റെ ജീവിതം കൊണ്ട് ഞാന്‍ നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇത്’ എന്ന് നിക്കോ തന്റെ വീഡിയോയിൽ പറയുന്നു. ആരോഗ്യകാര്യത്തില്‍ മാത്രമാണ് ഈ രണ്ടുവര്‍ഷത്തിനിടെ താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും നിക്കോ വിഡിയോയില്‍ വ്യക്തമാക്കി. നിക്കോയുടെ ട്രാൻസ്ഫോർമേഷനിപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡാണ്. ആര്‍ക്കും പ്രചോദനമേകുന്നതാണ് നിക്കോയുടെ ജീവിതമെന്ന് ആരാധകര്‍ നിക്കോയുടെ വീഡിയോക്ക് ചുവടെ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News