യൂട്യൂബർമാർ അടയ്ക്കാനുള്ളത് 25 കോടിയോളം രൂപയെന്ന് റിപ്പോർട്ടുകൾ; ആദായ നികുതി വകുപ്പ് നടപടികൾ ആരംഭിച്ചു

സംസ്ഥാനത്ത് വ്യാപകമായി നടന്ന റെയ്‌ഡിന് പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്. വ്യാഴാഴ്ച നടന്ന പരിശോധനയിൽ റെയ്‌ഡിൽ യൂട്യൂബർമാർ 25 കോടിയോളം രൂപ നികുതിയിനത്തിൽ അടയ്ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ.എന്നാൽ ഇവർ ആരൊക്കെയാണ് എന്ന വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.നിലവിൽ 13 യൂട്യൂബർ‌മാരുടെ വീടുകളിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്.

Also Read: തൊപ്പി തെളിവുകൾ നശിച്ചതായി പൊലീസിന് സംശയം; വാതിൽ ചവിട്ടിപ്പൊളിച്ചതിന് പിന്നിൽ

ഇതിൽ ചിലർ രണ്ട് കോടിയോളം രൂപ നികുതിയായി അടയ്‌ക്കാനുണ്ടന്നാണ് ലഭിക്കുന്ന സൂചനകൾ. അതേ സമയം ഒരു രൂപ പോലും ഇതുവരെ നികുതി അടയ്‌ക്കാത്തവരുമുണ്ടെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

Also Read: സ്ലീപ്പർ ടിക്കറ്റിന്റെ പണം മതി, ഇനി എസി കോച്ചിൽ യാത്ര ചെയ്യാം; റെയിൽവെയുടെ ഓട്ടോ അപ്​ഗ്രഡേഷനെപ്പറ്റി അറിയാം

ഇക്കാര്യം ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോൾ പലരും നികുതി അടയ്‌ക്കണം എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് കൂടുതൽ യൂട്യൂബർമാരിലേക്കും നികുതി പരിശോധന വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News