ബ്രേക്കിട്ടതിനാൽ വാഹനത്തിന്റെ ചക്രം പൊങ്ങി, ഇല്ലെങ്കിൽ കന്നുകാലികൾക്ക് അപകടം; പ്രമുഖ യൂട്യൂബറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ജനപ്രിയ തമിഴ് യൂട്യൂബറും റേസറുമായ വൈകുണ്ഠവാസന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് തമിഴ്‌നാട് ഗതാഗത വകുപ്പ്. വൈകുണ്ഠവാസൻ എന്ന ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് ആണ് സസ്‌പെൻഡ് ചെയ്തത്. 2023 ഒക്‌ടോബർ 6 മുതലാണ് ഇയാളുടെ ലൈസൻസ് അയോഗ്യമാക്കാൻ ആർടിഒ ഓഫീസ് ഉത്തരവിട്ടത്. സെക്ഷൻ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ആണ് യൂട്യൂബർ ചെയ്തത്. ആ കാരണത്തിലാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോ വ്ലോഗറും നടനുമാണ് ടി ടി എഫ് വസന്‍.

ALSO READ:കോടികൾ എത്തുന്നത് പതിവാകുന്നു, ഞെട്ടൽ മാറാതെ അക്കൗണ്ട് ഉടമകൾ; അക്കൗണ്ട് ശ്രദ്ധിക്കണം

വേഗത്തിലും അശ്രദ്ധയിലും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് എതിരെയാണ് വാസനെതിരെ ബാലുചെട്ടി ഛത്രം പൊലീസ് കേസെടുത്തത്. പുഴൽ ജയിലിൽ കഴിയുന്ന ടിടിഎഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ കാഞ്ചീപുരം കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം തേടി ടിടിഎഫ് വാസൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കന്നുകാലികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വാഹനത്തിന്റെ ചക്രം പൊങ്ങിയെന്നും ബ്രേക്ക് ഇട്ടില്ലെങ്കിൽ കന്നുകാലികൾക്ക്അ പകടമുണ്ടാകുമായിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ALSO READ:നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍; രാജസ്ഥാനില്‍ ജാതി സെന്‍സസ് നടത്താന്‍ ഉത്തരവിട്ട് ഗെഹ്‌ലോട്ട് സര്‍ക്കാര്‍

കൂടാതെ, അപകടത്തിൽ പരിക്കേറ്റ് ജയിലിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും വ്രണങ്ങൾ വഷളാകുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നും വാസൻ ആവശ്യപ്പെട്ടു. എന്നാൽ മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയില്ല .

പൊതു റോഡുകളിൽ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകൾ, റേസിംഗ് മുതലായവയുടെ വീഡിയോകൾ ആണ് വാസൻ പോസ്റ്റ് ചെയ്യുന്നത്. അതേസമയം അപകടത്തിന്‍റെ സിസിടിവി ദൃശ്യവും അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നുണ്ട്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും ജീവന് ഭീഷണി ഉയര്‍ത്തിയതിനും വാസനെതിരെ പൊലീസില്‍ പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News