തട്ടിപ്പിന്റെ ഓരോ വഴികൾ! തിരുപ്പതിയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 65,000 രൂപ തട്ടിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് പിടിയിൽ

Crime

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്‌ദനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മയന സഖ്യ ഖാനത്തിനും മറ്റ് രണ്ട് പേർക്കുമെതിരെ ആന്ധ്രാ പ്രദേശ് പൊലീസ് കേസെടുത്തു. തിരുമല തിരുപ്പതി ദേവസ്ഥാനം നൽകിയ പരാതിയിലാണ് നടപടി.

ALSO READ; ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

വൈഎസ്ആർ കോൺഗ്രസ് നേതാവ് മയന, ഇവരുടെ പിആർഓ കൃഷ്ണ തേജ, പി ചന്ദ്രശേഖർ എന്നിവർക്കെതിരെയാണ് പൊലീസ് നടപടി. വിഐപി ദര്ശനത്തിന് വഴിയൊരുക്കാമെന്ന് പറഞ്ഞ് 65 ,000 രൂപ തട്ടിയെന്നാണ് മൂവർക്കും മേൽ ഉയർന്നുവന്നിരിക്കുന്ന ആരോപണം.

ALSO READ; അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എൻ സായികുമാർ എന്നയാളാണ് തട്ടിപ്പിന് ഇരയായത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ അടക്കം ചുമത്തിയാണ് മൂന്ന് പ്രതികൾക്കും എതിരെ കേസെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News