വൈഎസ് ശർമിള കോൺഗ്രസിലേക്ക്. വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപകയാണ് വൈഎസ് ശർമിള. വ്യാഴാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ സുപ്രധാന ചുമതലകൾ ആന്ധ്രാപ്രദേശിൽ ഏറ്റെടുത്തേക്കും.
Also Read; ഹേമന്ത് സോറന് ഇഡി കുരുക്ക്; അറസ്റ്റിലായേക്കുമെന്ന് സൂചന
വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയും പ്രസിഡന്റുമാണ് ശർമിള. ഇന്ന് പാർട്ടി നേതാക്കളുടെ യോഗം ശർമിള വിളിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിന്റെ ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ശർമിള വിസമ്മതിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന. ജഗൻ മോഹൻ റെഡ്ഡിക്ക് എതിരെ സുപ്രധാന ചുമതലകൾ ആന്ധ്രാപ്രദേശിൽ ഏറ്റെടുത്തേക്കും.
Also Read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പ്രതിപക്ഷമായ ടിഡിപി സ്വാധീനം ഉറപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അവസരം ഉപയോഗപ്പെടുത്താനും തിരിച്ചുവരാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ശര്‍മിളയെ കൂടാതെ പത്തോളം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരും മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here