ആന്ധ്രയില്‍ വൈഎസ്ആര്‍സിപി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു, ദൃശ്യങ്ങള്‍ പുറത്ത്

ആന്ധപ്രദേശില്‍ വൈഎസ്ആര്‍സിപി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. സംസ്ഥാനത്തെ പാല്‍നാഡു ജില്ലയിലാണ് പാര്‍ട്ടി യൂത്ത് വിംഗ് നേതാവിനെ കൊലപ്പെടുത്തിയത്. രാത്രി 8.30ന് തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു.

ALSO READ: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

ഷെയ്ക്ക് ജിലാനി എന്നയാളാണ് വൈഎസ്ആര്‍സിപി യുവ നേതാവ് ഷെയ്ക്ക് റാഷിദിനെ കൊലപ്പെടുത്തിയത്. ആദ്യം റാഷിദിന്റെ കൈകള്‍ രണ്ടും വെട്ടിയതിന് ശേഷം കഴുത്തില്‍ വെട്ടിയാണ് ജിലാനി കൊല നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ALSO READ: കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവം, നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി: മന്ത്രി എം ബി രാജേഷ്

രാഷ്ട്രീയ വൈരാഗ്യമല്ല മറിച്ച് വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News