‘ആര്‍.എസ്.എസിനെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല’ തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാര്‍ മിലിത്തോസ് മെത്രാപൊലീത്താ

തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപൊലീത്താ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാകുന്നില്ലെന്നും, തെലങ്കാന ഭരിക്കുന്ന കോണ്‍ഗ്രസ് ഇത്തരം വര്‍ഗീയ നീക്കങ്ങളെ ചെറുക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ഇറങ്ങി, തലനാരിഴക്കാണ് കെ എസ് ഇ ബിയിലെ താൽകാലിക ജീവനക്കാരൻ

‘കര്‍ണാടകയില്‍ മതവസ്ത്രം ധരിച്ചുവന്നതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി,തെലങ്കാനയില്‍ യൂണിഫോമിന് പകരം മതവസ്ത്രം ധരിച്ചത് ചോദ്യം ചെയ്തതിന് സ്‌കൂള്‍ അടിച്ചുതകര്‍ത്തു. ഈ രണ്ടിടങ്ങളിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. രണ്ടിടങ്ങളില്‍ രണ്ട് നീതി വിധിക്കുന്നത് ഒരേ കക്ഷിതന്നെയാണ്’, മെത്രാപൊലീത്താ പറഞ്ഞു.

‘ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയ നിലപാടുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്ന സംശയം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. മതനിരപേക്ഷതക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആശങ്കാജനകമാണ്. നിലവിലെ ഭരണമുന്നണി മതനിരപേക്ഷത ഇല്ലാതാക്കുകയാണ്. ഇന്ത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസായിരുന്നു ഇത്തരം നയങ്ങളെ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. മതനിരപേക്ഷതയും ഇന്ത്യയുടെ ഭരണഘടനയും സംരക്ഷിക്കുന്ന ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമാണ്’, ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ മാര്‍മിലിത്തോസ് മെത്രാപൊലീത്താ പറഞ്ഞു.

ALSO READ: മാതൃകാ പെരുമാറ്റ ചട്ടലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

അതേസമയം, ഏപ്രില്‍ 16നാണ് തെലങ്കാനയിലെ ലുക്‌സിപ്പെട്ടിയിലുള്ള മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘപരിവാർ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിലേക്ക് യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ചു വന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. തീവ്രഹിന്ദുത്വ സംഘടനയായിരുന്നു ആക്രമണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News