രാജ്യമെമ്പാടും ഇ വി മയമാകണമെന്ന മോഹമാണ് യൂളു എന്ന ഇലക്ട്രിക്ക് വാഹനനിർമാണ കമ്പനിയുടെ സ്വപ്നം. പിന്തുണയുമായി ബജാജ് ഓട്ടോയും മാഗ്ന ഇന്റർനാഷണലും കൂടെ തന്നെ ഉണ്ട്. 3 വർഷത്തിനിടയിൽ 30 ലക്ഷം യൂളു ഇ ബൈക്കുകളെന്നാണ് യൂളു കാത്തിരിക്കുന്നത്. എന്നാൽ കേരളത്തിൽ യൂളു ബൈക്കുകൾ അത്ര ശ്രദ്ധേയമല്ല. ബെംഗളൂരു, മുംബൈ, നവി മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിങ്ങനെയുള്ള മെട്രോ സിറ്റികളിലെല്ലാം യൂളു ഇതിനോടകം തന്നെ ശ്രദ്ധേയമാണ്.
40 ലക്ഷത്തിലേറെ പേരാണ് പലപ്പോഴായി യുളുവിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. യുളു സ്‌കൂട്ടറുകള്‍ ഇന്ത്യയിൽ രണ്ടു കോടി കിലോമീറ്റർ പിന്നിട്ടെന്ന സന്തോഷവും യൂളു കമ്പനി പങ്കുവയ്ക്കുന്നു. മുഴുവന്‍ പണം നല്‍കി വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനു പകരം നിശ്ചിത സമയത്തേക്ക് വാടക നല്‍കി ഉപയോഗിക്കുന്ന സാധ്യതയും യൂളു പ്രയോജനപ്പെടുത്തും.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് യുളു ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here