കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടമുള്ള ഐറ്റമാണ് ഐസ്‌ക്രീം. ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ്‌ക്രീമൊക്കെ എല്ലാവര്‍ക്കും പൊതുവെ ഇഷ്ടമാണ്. പ്രത്യേകിച്ച് വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഐറ്റം വെച്ചാണെങ്കിലോ… നമുക്ക് ഒരു യമ്മി മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കിയാലോ… യോജിപ്പിച്ചെടുക്കാന്‍ ബീറ്റര്‍ ഇല്ലെങ്കില്‍ മിക്‌സിയുടെ ജാറിലും ഈ ഐസ്‌ക്രീം കൂട്ട് തയാറാക്കാനാവും.
ഇതിന് ആവശ്യമായ ചേരുവകള്‍
മാങ്ങ – 1
വിപ്പിങ് ക്രീം -1 കപ്പ്
പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന്
വാനിലഎസന്‍സ് – ആവശ്യമെങ്കില്‍
മഞ്ഞ നിറത്തിലുള്ള ഫുഡ് കളര്‍ – ഒരു തുള്ളി (ആവശ്യമെങ്കില്‍)
ALSO READ:പഴുത്ത മാങ്ങ ഉണ്ടോ ? രുചികരമായ മാമ്പഴ തെര തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അടിച്ചെടുക്കണം. ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് 1 കപ്പ് വിപ്പിങ് ക്രീം ഒഴിക്കണം. മധുരം ഇല്ലാത്ത വിപ്പിങ് ക്രീം ആണെങ്കില്‍ പഞ്ചാസാര പൊടിച്ചത് ചേര്‍ത്ത് ബീറ്റ് ചെയ്യണം.( ബീറ്റര്‍ ഇല്ലെങ്കില്‍ മിക്‌സിയില്‍ അടിച്ചെടുത്താലും മതി ) ഇതിനുശേഷം മംഗോ പള്‍പ്പും വാനില എസന്‍സും തമ്മില്‍ ചേര്‍ക്കുക. ഫുഡ് കളര്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഒന്ന് കൂടെ ബീറ്റ് ചെയ്ത് നന്നായി മൂടി വച്ച് 8 മണിക്കൂര്‍ ഫ്രീസറില്‍ സെറ്റ് ചെയ്യാം. സൂപ്പര്‍ യമ്മി മാങ്ങ ഐസ്‌ക്രീം തയ്യാര്‍!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here