കുൽ​ഗാമിൽ യൂസഫ് തരി​ഗാമി മുന്നേറുന്നു, ഭൂരിപക്ഷം അഞ്ചക്കം കടന്നു

yousuf tarigami

ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺ​ഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. കുൽ​ഗാമിൽ മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരി​ഗാമിയുടെ ഭൂരിപക്ഷം 6025 കടന്നു. ​ഗുറേസിൽ നാസിർ അഹമ്മദ് ഖാൻ വിജയിച്ചു. ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്.

Also Read: ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺ​ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു കോൺ​ഗ്രസെങ്കിലും പിന്നീട് പിന്നിൽ പോകുകയായിരുന്നു. എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ കോൺഗ്രസ് പ്രവർത്തകർ നിർത്തി. 35 സീറ്റിലാണ് ഹരിയാനയിൽ കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. 49 ഇടത്ത് ബിജെപിയാണ് ലീഡിൽ, ഐഎൻഎൽഡി 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ജൂലാനയിൽ വീണ്ടും വിനേഷ് ഫോ​ഗട്ട് ലീഡ് നിലയിൽ പുറകിൽ പോയി.

Also Read: ഇതിലും വലിയ സ്വര്‍ണപ്പതക്കം രാജ്യത്തിന്റെ മകള്‍ക്ക് കിട്ടാനില്ല !വിനേഷ് ഫോഗട്ട് ഒന്നാമതായി കുതിക്കുന്നു, ബിജെപി മൂന്നാമത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News