യുവമോര്‍ച്ച നേതാവ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി; പരക്കെ തര്‍ക്കം

യുവമോര്‍ച്ച ഏരിയാ പ്രസിഡന്റിന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി വിജയം. യുവമോര്‍ച്ച തിരുവല്ലം ഏരിയാ പ്രസിഡന്റ് വെള്ളാര്‍ ഗിരീഷിനാണ് വിജയം. മത്സരിച്ച ശേഷം ഗിരീഷ് യുവമോര്‍ച്ചയിലേക്ക് ചേക്കേറിയിരുന്നു. ഫലം വന്നപ്പോള്‍ യുവമോര്‍ച്ച നേതാവ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

READ ALSO:വര്‍ഗീയ അധിക്ഷേപം; സുരേന്ദ്രന് എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍

ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള നേര്‍ക്കുന്നേര്‍ പോരാട്ടമാണെങ്കിലും പ്രതിപക്ഷനേതാവ് വി ഡി സതീശനടക്കമുള്ളവരുടെ പിന്തുണയും രാഹുലിന് ഗുണമായി മാറി. രാഹുല്‍ 2,21,986 വോട്ട് നേടി ഒന്നാമതെത്തി. രണ്ടാം സ്ഥാനം നേടിയ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍ ലഭിച്ചു. 53,398 ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഭൂരിപക്ഷം.

READ ALSO:കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 29, 30 തീയതികളിൽ

തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പലയിടത്തം തര്‍ക്കം തുടരുകയാണ്. ചില ജില്ലകളില്‍ മയക്കുമരുന്ന് കേസിലെ പ്രതികളും യുവമോര്‍ച്ച നേതാക്കളും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News