യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു, ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

കര്‍ണാടകയില്‍ ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്നകാര്യം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീണ്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീണ്‍ കമ്മാറിനെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരുക്കേറ്റ ഇയാളെ ഉടന്‍ ജില്ലാ ആശുപത്രിയിലും പിന്നീട് എസ്ഡിഎം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News