യുവധാര യുവസാഹിത്യ പുരസ്കാരം 2024; അപേക്ഷകൾ ക്ഷണിച്ചു

yuvadhara

മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ചുവരുന്ന യുവ സാഹിത്യ പുരസ്കാരത്തിൻ്റെ ആ വർഷത്തെ പതിപ്പിലേക്ക് അപേക്ഷകൾ  ക്ഷണിക്കുന്നു. മലയാള ഭാഷയിലുള്ള കഥ, കവിത വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൂടാതെ മികച്ച രചനകൾക്ക് പ്രത്യേക ജൂറി പുരസ്കാരവും നൽകുന്നു.
40 വയസ്സു കവിയാത്ത യുവതി യുവാക്കൾക്ക് രചനകൾ അയക്കാം. മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകൾ ഡി.റ്റി.പി ചെയ്ത് 2024 ഡിസംബർ 15നകം വയസ്സ് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം തപാലിൽ അയക്കണം.

കവിത 60 വരിയിലും കഥ 8 ഫുൾസ്കാപ്പ് പേജിലും കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന രചനകളുടെ പ്രസിദ്ധീകരണ അവകാശം യുവധാരക്കായിരിക്കും. രചനകൾ അയക്കുന്ന കവറിനു പുറത്ത് ‘യുവധാര യുവ സാഹിത്യ പുരസ്കാരം 2024 ‘ എന്ന് രേഖപ്പെടുത്താൻ മറക്കരുത്.

രചനകൾ അയക്കേണ്ട വിലാസം ;

യുവധാര മാസിക
തമ്പുരാൻ മുക്ക്
വഞ്ചിയൂർ.P.O
തിരുവനന്തപുരം 35

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News