ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഈ മാസം 9 മുതൽ 12 വരെ ഫോർട്ട് കൊച്ചിയിൽ നടക്കും. ജെൻ സി കാലവും ലോകവും എന്നതാണ് വൈഎൽഎഫ് രണ്ടാം പതിപ്പിൻ്റെ ആശയം. നാല് വേദികളിലായി 80 സെഷനുകളായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Also read: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; സഹപാഠിയുൾപ്പടെ നാലുപേർ കസ്റ്റഡിയിൽ
ഒമ്പതിന് വൈകിട്ട് അഞ്ചിന് ജ്ഞാനപീഠ ജേതാവ് ദാമോദർമോസോ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും. കനിമൊഴി എം പി മുഖ്യാതിഥിയാകും. എം മുകുന്ദൻ, വിവേക് ഷാൻബാഗ്, എൻ എസ് മാധവൻ എന്നിവരും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ജെൻ – സി കാലവും ലോകവും എന്നതാണ് വൈഎൽഎഫ് രണ്ടാം പതിപ്പിൻ്റെ ആശയമെന്ന് ഫെസ്റ്റിവൽ ഡയറക്‌ടർ ബെന്യാമിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also read: പ്രാണരക്ഷാര്‍ഥം കടയിലേക്ക് ഓടിക്കയറിയിട്ടും പിന്നാലെയെത്തി വെട്ടി; യുവാവിനെ ആക്രമിച്ച് ലഹരി മാഫിയ
എം ടി വാസുദേവൻ നായർക്ക് ആദരമായി അദ്ദേഹത്തിന്റെ സാഹിത്യസൃഷ്‌ടികളുടെ പേരുകളാണ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലുവേദികൾക്കും നൽകിയിരിക്കുന്നത്. കലാ,സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ ശ്രദ്ധേയരായ വ്യക്തികൾ ഫെസ്റ്റിവലിന്റെ ഭാഗമാകും. പി സായ്‌നാഥ്, ബെസ്വദ വിൽസൺ, മുഹമ്മദ് യൂസഫ് തരിഗാമി, ജീത്ത് തയ്യിൽ, ജെറി പിന്റോ, മഹമൂദ് കൂരിയ, തുടങ്ങി 250ൽ അധികം പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കലാ സാഹിത്യ രാഷ്ട്രീയ മേഖലകളിലെ നൂതനമായ ചലനങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന ഫെസ്റ്റിവൽ അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും വേദിയായി മാറുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ പറഞ്ഞു. എല്ലാ ദിവസവും വൈകിട്ട് 6 ന് ഫോർട്ട് കൊച്ചിയിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here