സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ

Youth Literature Festival

സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ. രാജ്യത്തിൻ്റെ നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിടപറയലെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ സമരപോരാട്ടങ്ങളും ഓർമ്മകളും അടയാളപ്പെടുത്തി യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ച ‘യെച്ചൂരിയെ ഓർക്കുമ്പോൾ’ എന്ന സെഷനിൽ എം എ ബേബിയും പ്രമുഖ ഫോട്ടോഗ്രാഫറും യെച്ചൂരിയുടെ സുഹൃത്തുമായിരുന്ന റാം റഹ്മാനും യെച്ചൂരിയെ പറ്റിയുള്ള ഓർമ്മകൾ പങ്കു വെച്ചു.

Also Read: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് നടക്കും

നിഷ്പക്ഷതയോ നീതിയുടെ പക്ഷമോ എന്ന വിഷയത്തിൽ ഫെസ്റ്റിവലിൽ നടന്ന സംവാദവും ശ്രദ്ധയമായി. കൈരളി ന്യൂസ് ഡയറക്ടർ ശരത്ത് ചന്ദ്രൻ, മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹൻ, അപർണ കുറുപ്പ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

Also Read: പമ്പാസംഗമം സാംസ്‌കാരികോത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

ഫോർട്ട് കൊച്ചിയിൽ നാല് ദിവസമായി നടക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് സമാപനം കുറിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News