യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരിയിൽ

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ജനുവരി 9,10,11,12 തീയതികളിൽ നടക്കും.ഫോർട്ട്‌ കൊച്ചിയിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാംപതിപ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു.യോഗത്തിൽ എഴുത്തുകാരൻ ബെന്യാമിൻ ആമുഖ പ്രഭാഷണം നടത്തി. യുവധാര ചീഫ് എഡിറ്റർ വി വസീഫ് അധ്യക്ഷനായി.

ALSO READ: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; എ കെ ബാലൻ

ഗായിക രശ്മി സതീഷ്, എഴുത്തുകാരൻ വിനോദ് കൃഷ്ണ, യുവധാര പബ്ലിഷർ വി കെ സനോജ്, യുവധാര മാനേജർ എം ഷാജർ, ഡോ. എ കെ അബ്ദുൾ ഹക്കീം, ഡോ. ഷിജു ഖാൻ, എ ആർ രഞ്ജിത്, കെ പി ജയകുമാർ, അമൽ സോഹൻ, കെ വി നിജിൽ, മനീഷ രാധാകൃഷ്ണൻ, അമൽ സണ്ണി, കെ എം റിയാദ്, എൻ ശ്രേഷ, എസ് സന്ദീപ്, എൻ സൂരജ് എന്നിവർ യോഗത്തിൽ സംസാരിച്ചു. വൈഎൽഎഫ് ലോഗോയും പ്രകാശിപ്പിച്ചു. ബെന്യാമിൻ (ഫെസ്റ്റിവൽ ഡയറക്ടർ), കെ ജെ മാക്സി എംഎൽഎ (ചെയർമാൻ), വി വസീഫ് (ജനറൽ കൺവീനർ), എ ആർ രഞ്ജിത്, അനീഷ് എം മാത്യു (കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News