മുംബൈ യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ തൂത്തുവാരി യുവസേന

മുംബൈ യൂണിവേഴ്‌സിറ്റിയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെപക്ഷ ശിവസേനയുടെ യുവസംഘടനയായ യുവസേനയ്ക്ക് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന പത്ത് സീറ്റുകളിലും യുവസേനാ സ്ഥാനാർഥികൾ വിജയിച്ചപ്പോൾ എ.ബി.വി.പി.യുടെ മുഴുവൻ സ്ഥാനാർഥികളും കനത്ത പരാജയം നേരിട്ടു .

Also read:‘യൂട്യൂബ് ചാനൽ വഴി നടി അപകീർത്തിപ്പെടുത്തി’ ; ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

ആദിത്യ താക്കറെ നയിക്കുന്ന യുവസേന ശനിയാഴ്ച താക്കറെ കുടുംബം താമസിക്കുന്ന മതോശ്രീയിൽ വിജയാഘോഷംനടത്തി. ‘വിജയാഘോഷം ഇവിടെ നിന്ന് തുടങ്ങുകയാണെന്ന് ആദിത്യ താക്കറെ പിന്നീട് സാമൂഹികമാധ്യമത്തിൽ കുറിച്ചു. രണ്ടുവർഷത്തോളമായി നടക്കാത്ത തെരഞ്ഞെടുപ്പാണ് ബോംബെ ഹൈക്കോടതിയുടെ ഇടപെടലിലൂടെ കഴിഞ്ഞദിവസം നടന്നതും യുവസേനയുടെ വിജയത്തിൽ കലാശിച്ചതും.

Also read:’30 വർഷം വെടിയുണ്ടയേ അതിജീവിച്ച സഖാവ്’ ; വിലാപയാത്രയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പുഷ്പനെ കാണാൻ സൗകര്യമൊരുക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ

പത്ത് സീറ്റുകളിലേക്ക് 28 സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്. 13,406 ബിരുദധാരികൾക്കാണ് വോട്ടുള്ളതെങ്കിലും ഇതിൽ 55 ശതമാനം പേർമാത്രമാണ് വോട്ട് ചെയ്തത്. യുവസേനയുടെ ഭൂരിപക്ഷം സ്ഥാനാർഥികൾക്കും 5,000-ത്തിലധികം വോട്ട് ലഭിച്ചപ്പോൾ എ.ബി.വി.പി. സ്ഥാനാർഥികൾ ശരാശരി ആയിരം വോട്ടുകളിൽ ഒതുങ്ങി. തോൽക്കുമെന്ന പേടികൊണ്ടാണ് ബി.ജെ.പി.യും മഹാരാഷ്ട്രാ സർക്കാരും എ.ബി.വി.പി.യും ഈ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ യുവാക്കളും വനിതകളും ശിവസേനയ്ക്ക് പിന്നിലാണെന്ന് തെളിഞ്ഞിരിക്കയാണെന്നും റാവുത്ത് കൂട്ടിച്ചേർത്തു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതിനാൽ തട്ടിപ്പുനടക്കില്ലെന്ന് ഉറപ്പിച്ചിരുന്നെന്നും റാവുത്ത് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News