‘ജൂനിയറായ ധോണിയുമായി അഭിപ്രായവ്യത്യാസം’! മനസു തുറന്ന് യുവി

ധോണിയുമായുള്ള അഭിപ്രായവ്യത്യാസത്തെയും സൗഹൃദത്തെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ്. ടിആര്‍എസ് പോഡ്കാസ്റ്റിലൂടെയാണ് യുവി ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുവരാജ് നടത്തിയത്.

” ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ഞങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രമാണുള്ളത്. ഞങ്ങളുടെ ജീവിതരീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരിക്കലും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നില്ല.’- യുവി വ്യക്തമാക്കി.

ALSO READ: ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം വരെ തടവും പിഴയും; സമോവയിലെ നിയമം വേറിട്ടത്

അതേസമയം രാജ്യത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഇരുവരും നൂറു ശതമാനം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും തന്നെക്കാള്‍ നാലു വര്‍ഷം ജൂനിയറായ ധോണി ക്യാപ്റ്റനും താന്‍ വൈസ് ക്യാപ്റ്റനുമായ സാഹചര്യത്തില്‍ ഒരുമിച്ച് പല തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മുന്‍ താരം പറയുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ തനിക്കും തന്റെ തീരുമാനങ്ങള്‍ അദ്ദേഹത്തിനും ഇഷ്ടപ്പെടാറില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ALSO READ: ആടുജീവിതം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ, ചിത്രം വൈറൽ

കരിയറിന്റെ അവസാന നാളുകളില്‍ തന്നോട് 2019 ലോകകപ്പിന് മുന്നോടിയായി തന്നെ ടീമിലേക്ക് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കില്ലെന്ന കൃത്യമായ മറുപടി തന്നത് ധോണി മാത്രമാണെന്നും അതിനു പിന്നാലെയാണ് വിരമിച്ചതെന്നും യുവരാജ് പറഞ്ഞു. ഗ്രൗണ്ടില്‍ അടുത്ത സുഹൃദ് ബന്ധത്തിന്റെ ആവശ്യമില്ലെന്ന് കൂടി യുവരാജ് പറഞ്ഞതോട് കൂടി ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ നിരാശയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News