യുവരാജ് സിങിന് പെണ്‍കുഞ്ഞ് പിറന്നു; ഫോട്ടോ പങ്കുവെച്ച് താരം

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവി അറിയിച്ചത്. കുഞ്ഞിനും ഭാര്യ ഹേസലിനൊപ്പമുള്ള ചിത്രവും യുവരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.

also read; വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി

ഉറക്കമില്ലാത്ത രാത്രികള്‍ കൂടുതല്‍ ആഹ്ലാദകരമായെന്ന് യുവി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം ഇവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നിരുന്നു. 2016 നവംബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. 2019ലാണ് 40കാരനായ യുവരാജ് എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓറിയോണ്‍ കീച്ച് സിങ് എന്നായിരുന്നു ആണ്‍കുട്ടിയുടെ പേര് എങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ഔറ എന്നാണ് പേരിട്ടിരിക്കുന്നത്.

also read; വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News