2011 മാർച്ച് 24. വേദി അഹമ്മദാബാദിലെ ഇന്നത്തെ നരേന്ദ്രമോദി സ്റ്റേഡിയം. ആയിരകണക്കിന് കാണികൾ ആകാംഷയോടെ അന്നത്തെ മൽസരത്തിനായി കാത്തിരിക്കുകയാണ്. കനത്ത ഉച്ചവെയിലിനൊപ്പം ആരാധകരുടെ ആവേശവും ചുട്ടുപഴുക്കുകയാണ്. കാരണം, അന്ന് അവിടെ നടക്കുന്നത് ജീവന്മരണ പോരാട്ടമാണ്.
ALSO READ: ‘ന്യൂസ് ക്ലിക്കി’നു നേരെയുള്ള പൊലീസ് നടപടി പുന:പരിശോധിക്കണം’; മുഖ്യമന്ത്രി പിണറായി വിജയന്‍
2011 ലോകകപ്പിലെ ഗ്ലാമർ മാച്ചുകളിൽ ഒന്ന്. രണ്ടാമത്തെ ക്വാർട്ടർ ഫൈനലും. ടൂർണമെൻ്റ് ഫേവറിറ്റുകളായ ഇന്ത്യയും നിരവധി തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയും സെമി ബെർത്തിനായി ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരത്തിന് തൊട്ടുമുൻപുള്ള കണക്കുകളിൽ എല്ലാം ഓസ്ട്രേലിയയ്ക്ക് ആണ് മേൽക്കൈ. ഇരുവരും അതുവരെ ഏറ്റുമുട്ടിയത് 9 ലോകകപ്പ് മത്സരങ്ങളിലാണ്. അതിൽ എഴിലും ഓസ്ട്രേലിയയാണ് വിജയിച്ചത്. ഇന്ത്യ ആകെ രണ്ടെണ്ണം. എന്നാൽ കണക്കുകളിലൊക്കെ എന്ത് കാര്യം !
വാട്സണും ഹാഡിനും അടക്കമുള്ള ഓപ്പണിംഗ് നിര പതിയെയെങ്കിലും സുരക്ഷിതമായ ഒരു തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. എന്നാൽ ആദ്യത്തെ പവർപ്ലെ അവസാനിക്കും മുൻപ് അശ്വിൻ്റെ പന്തിൽ വാട്സൺ കൂടാരം കയറി. തുടർന്ന് വന്നത് സാക്ഷാൽ പോണ്ടിംഗ്. മെല്ലെ മെല്ലെ പോണ്ടിങ്ങും ഹാഡിനും അങ്ങ് കത്തിക്കയറി. മൂന്നാമത്തെ വിക്കറ്റിൽ മികച്ച പാർട്ണർഷിപ്പ് ഉയർന്നുവന്നു. ഹാഡിന് അർധസെഞ്ച്വറിയും. കാണികളുടെ നിശബ്ദതയുടെ ആഴം കൂടിവരികയാണ്. അപ്പോഴാണ് യുവരാജ് സിംഗ് ഇന്ത്യക്ക് വേണ്ടി ഹാഡിൻ്റെ വിക്കറ്റെടുത്ത് വളരെ നിർണായക ബ്രേക്ത്രൂ നൽകുന്നത്.
ALSO READ: ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്
പിന്നീടങ്ങോട്ട് വന്ന ക്ലാർക്കിനും മൈക്കൽ ഹസിക്കും കാമറോൺ വൈറ്റിനുമൊന്നും അത്ര കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ അതുകൊണ്ടൊന്നും ആ കഥ അവസാനിച്ചില്ല. കാരണം പോണ്ടിംഗ് എപ്പോഴും ക്രീസിൽ ഉണ്ടായിരുന്നു
തൻ്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ഗ്രൗണ്ടിൻ്റെ പല ഭാഗങ്ങളിലേക്കും പോണ്ടിംഗ് പന്ത് പറപ്പിച്ചു. അശ്വിനും സഹീർ ഖാനും മുനാഫ് പട്ടേലും എല്ലാവരെയും പോണ്ടിംഗ് പലപ്പോഴുമായി ആശങ്കപ്പെടുത്തി. ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടേ ഇരിക്കുമ്പോളായിരുന്നു പോണ്ടിങ്ങിൻ്റെ ഒറ്റയാൾ പോരാട്ടം. സെഞ്ച്വറി കടന്ന പോണ്ടിംഗ് അവസാനം കുരുങ്ങിയത് അശ്വിൻ്റെ ചൂണ്ടക്കുരുക്കിലാണ്. എല്ലാറ്റിനും അവസാനമായി ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചത് 260 റൺസിന് !
ALSO READ: ചൈനീസ് അജണ്ട പ്രചരിപ്പിച്ചിട്ടില്ല; ദില്ലി പൊലീസിന്‍റെ നടപടി പ്രതിഷേധാര്‍ഹം: ന്യൂസ് ക്ലിക്ക്
ഇനി ഇന്ത്യയുടെ ഊഴം. ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച്, തൊണ്ടപൊട്ടുമാറ് അലറിവിളിക്കുന്ന കാണികൾക്കിടയിലൂടെ സച്ചിനും സേവാഗും ബാറ്റിംഗിനിറങ്ങി. സെവാഗ് പിന്നെ പതിവുപോലെത്തനെ, ആദ്യ ബോളുകളിൽതന്നെ ബൗണ്ടറി ! മറുവശത്തു നിന്ന് സച്ചിനും മെല്ലെ കത്തിക്കയറി. അന്നത്തെ മത്സരത്തിൻ്റെ പ്രത്യേകത ഓപ്പണർമാർ തൊട്ട് മധ്യനിര ബാറ്റ്സ്മാൻമാർ എല്ലാവരും ഒരേ രീതിയിൽ താളം കണ്ടെത്തി എന്നതായിരുന്നു. സച്ചിനും അർധസെഞ്ച്വറി, പിന്നീട് വന്ന ഗംഭീറിനും യുവരാജിന് എല്ലാം അർധസെഞ്ച്വറി മധുരം. താരതമ്യേന ഈസി മാച്ചായിരുന്നു ഇന്ത്യക്ക്. എന്നാൽ പിന്നീട് ബോളുകളും റണ്ണും തമ്മിലുള്ള അന്തരം കുറഞ്ഞുവന്നു. കാണികളുടെ ഹൃദയമിടിപ്പും വർദ്ധിച്ചു. ഒരുഘട്ടത്തിൽ നമ്മൾ ജയിക്കുമോ എന്ന സംശയം പോലും പലരിൽ ഉടലെടുത്തു. എന്നാൽ ഒരാൾ ക്രീസിൽ ബാക്കിയുണ്ടായിരുന്നു. യുവരാജ് സിംഗ് !
ALSO READ: ഈ കൃതാവിനൊരു കഥ പറയാനുണ്ട്; ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമെത്തുന്നു സോമന്റെ കൃതാവ്
അക്ഷരാർത്ഥത്തിൽ ഒരു യുവരാജ് ഷോ ആയിരുന്നു ആ മത്സരം. ഓസ്ട്രേലിയ അനായാസം മികച്ച സ്കോറിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അർദ്ധ സെഞ്ച്വറിയിൽ നിന്നിരുന്ന ഹാഡിനെ യുവരാജ് പുറത്താക്കുന്നത്. തൊട്ടുപിന്നാലെ വന്ന മൈക്കൽ ക്ലാർക്കിനെയും യുവരാജ് അധികം വൈകാതെത്തന്നെ കൂടാരം കയറ്റി. ഇത് കൂടാതെ 65 ബോളുകളിൽ 57 റൺസും.
അവസാനം നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിനിൽക്കെ ഒരു ഫിനിഷിങ്. തുടർന്ന് ഇരുകാൽമുട്ടുകളും നിലത്ത് കുത്തി മുകളിലേക്ക് നോക്കി ആക്രോശം.
ALSO READ: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ആ ഫിനിഷിങ്ങും യുവരാജിൻ്റെ ആഘോഷവും യുവരാജിൻ്റെ ആ ലോകകപ്പിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു ഈ മാച്ചിലേത്. അവസാന ഓവറുകളിൽ റൺ റേറ്റ് കുറഞ്ഞുവരുന്നെന്ന ഘട്ടത്തിലാണ് യുവരാജ് സ്കോറിങ്ങിന് വേഗം നൽകുകയും താളം കണ്ടെത്തി നിന്നുകളിക്കുകയും ചെയ്തത്. സമ്മർദ്ദഘട്ടത്തിൽ ഒരു യുവരാജ് എങ്കിലുമുണ്ട് എന്ന കോൺഫിഡൻസ് ആയിരുന്നു ഇന്ത്യൻ മധ്യനിരയുടെ അന്നത്തെ പ്രധാനബലം. 28 വർഷത്തിന് ശേഷം ഒരു ലോകകപ്പ് എന്ന ഇന്ത്യൻ സ്വപ്നങ്ങൾക്ക് വളരെയടുത്തെത്തി ഇന്ത്യ അന്നത്തെ ജയത്തിലൂടെ. പിന്നീട് നടന്നത് ചരിത്രം !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here