നടനും നൃത്തസംവിധായകയുമായ ധനശ്രീ വര്‍മയും ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ യുസ്‌വേന്ദ്ര ചാഹലും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു. ഇതോടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ വിവാഹമോചന അഭ്യൂഹങ്ങള്‍ ശക്തമായി. ധനശ്രീക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചാഹല്‍ ഡിലീറ്റ് ചെയ്തു. അതേസമയം, ധനശ്രീ യുസ്‌വേന്ദ്രയെ അണ്‍ഫോളോ ചെയ്‌തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല.
വിവാഹമോചന കിംവദന്തികള്‍ സത്യമാണെന്ന് സ്ഥിരീകരിച്ചതായി ദമ്പതികളോട് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമം പറഞ്ഞു. ‘വിവാഹമോചനം അനിവാര്യമാണ്, ഇത് ഔദ്യോഗികമാകാന്‍ കുറച്ച് സമയമേയുള്ളൂ. അവരുടെ വേര്‍പിരിയലിന്റെ കൃത്യമായ കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ ദമ്പതികള്‍ വേറിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചതായി വ്യക്തമാണ്’- റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: തെന്നിന്ത്യൻ താരം സാക്ഷി അഗർവാൾ വിവാഹിതയായി
2023-ല്‍ ധനശ്രീ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ‘ചഹല്‍’ എന്ന പേര് ഒഴിവാക്കിയതിന് ശേഷമാണ് വിവാഹമോചന കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന് എഴുതിയ നിഗൂഢമായ ഇന്‍സ്റ്റാഗ്രാം സ്റ്റോറി യുസ്‌വേന്ദ്ര പങ്കുവെച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ മാറ്റം വന്നത്. ആ സമയത്ത്, വിവാഹമോചന കിംവദന്തികള്‍ തള്ളിക്കൊണ്ട് യുസ്‌വേന്ദ്ര ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ധനശ്രീയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും 2020 ഡിസംബര്‍ 11-ന് ആണ് വിവാഹിതരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here