നാല് ഓവറില്‍ നാല് വിക്കറ്റ്, ചഹല്‍ വേറെ ലെവല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തില്‍ രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ നേട്ടം.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്.  അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ ബാറ്റിങാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 42 പന്തില്‍ രണ്ട് ഫോറും നാല് സിക്സുമായി 57 റണ്‍സെടുത്തു.

നിതീഷ് റാണ (22), റഹ്മാനുല്ല ഗുര്‍ബാസ് (18), റിങ്കു സിങ് (16), എന്നിവരാണ് പൊരുതിയ മറ്റു താരങ്ങള്‍. ജാസന്‍ റോയ് (10), ആന്ദ്ര റസ്സല്‍ (10), ശാര്‍ദുല്‍ ഠാക്കൂര്‍ (1), സുനില്‍ നരെയ്ന്‍ (6) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. അനകുല്‍ റോയ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News