ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 36ാം പിറന്നാള്‍ ദിനം. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ആരാധകരും സഹതാരങ്ങളുമൊക്കെയാണ് ആശംസകളുമായി എത്തിയത്. ഒപ്പം ആശംസ അറിയച്ച ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലോകത്തിലെ എന്റെ പ്രിയപ്പെട്ട ഏറ്റവും നല്ല സഹോദരന് ജന്മദിനാശംസകള്‍ എന്റെ വഴികാട്ടിയായ എന്റെ ഉത്തമസുഹൃത്തിന്, ലോകത്തിലെ മറ്റാരെക്കാളും എന്നെ ചിരിപ്പിക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകള്‍ cc : റിതിക ഭാഭി എന്നാണ് ചാഹല്‍ ട്വിറ്ററില്‍ കുറിച്ചത്. ‘CC’ വെക്കുന്നത് പോലെയാണ് ചഹല്‍ രോഹിത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ താരത്തിന്റെ ഭാര്യയുടെ പേര് ചേര്‍ത്തിരിക്കുന്നത്. ഇതാണ് ചഹലിന്റെ ട്വീറ്റ് വൈറലാക്കിയിരിക്കുന്നത്.
Happy Birthday to my favourite best brother in the whole world @ImRo45 happiest birthday ❤️ To my guiding light , my best friend, the person who makes me laugh more than anyone else in the world 🎂 Happy Birthday Rohitaaaaaa shramaaaa ❤️🤗 CC:- Ritika bhabhi 👀😂🙈 pic.twitter.com/NaEYm1hjIG
— Yuzvendra Chahal (@yuzi_chahal) April 30, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here