ഇതുപോലെയാണ് ഞാനും കഴിച്ചത്, അത് എന്റെ മാത്രം ചോയിസ് ആണ്; ദംഗല്‍ താരത്തിന്റെ ട്വീറ്റ് വൈറല്‍

ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ പങ്കുവച്ച് ദംഗല്‍ എന്ന ആമീര്‍ ഖാന്‍ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരം സൈറാ വാസിം.

”ഇപ്പോള്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തു. ചിത്രത്തില്‍ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവര്‍ എല്ലാം നിക്കാബ് മാറ്റുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഞാന്‍ അത് മാറ്റിയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ഞങ്ങള്‍ അത് ചെയ്യില്ല, പൊരുത്തപ്പെടുക”, എന്നാണ് സൈറ കുറിച്ചത്.

നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതില്‍ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നതായും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുന്‍പ് ഹജാബ് വിവാദത്തില്‍ പ്രതികരണവുമായി സൈറ രംഗത്തെത്തിയിരുന്നു.

ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമില്‍ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News