വിട പറഞ്ഞ സാക്കിര്‍ ഹുസൈന് പകരം വെക്കാന്‍ വേറെ ഒരാളുമില്ലെന്ന് ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ഇതൊരു കഥയല്ല. ഞാന്‍ കണ്ട്, കൊണ്ട്, കേട്ട് അനുഭവിച്ച ആളാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.
പല്ലാവൂര്‍ അപ്പുമാരാരും സാക്കിര്‍ ഹുസൈന്റെ പിതാവും ഒന്നിച്ച് തിരുവനന്തപുരത്ത് മാനവീയംവീഥിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംബന്ധിക്കാനെത്തിയിരുന്നു. അന്ന് ഞാനും അദ്ദേഹവുമുണ്ടായിരുന്നു. അന്ന് പരിചയപ്പെട്ടില്ലെങ്കിലും വാനപ്രസ്ഥം പടത്തിന്റെ ഷൂട്ടിങ് സമയത്താണ് ബന്ധത്തിലായത്. ആ ചിത്രത്തിന്റെ സംഗീതസംവിധാനം അദ്ദേഹമായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ പരിചയപ്പെടുത്തിയ സമയത്ത് അദ്ദേഹത്തിന്റെ മുന്നില്‍ ഞാനും സംഘാംഗങ്ങളും തായംബക കൊട്ടി അവതരിപ്പിച്ചു. അതിന്റെ കാസറ്റ് അദ്ദേഹം കൊണ്ടുപോകുകയും ചെയ്തു. അങ്ങനെയാണ് ബന്ധം തുടങ്ങിയത്.
പെരുമനത്ത് വെച്ചാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം വായിക്കാന്‍ സാധിച്ചത്. ഗുരുജി എന്നാണ് എന്നെ വിളിക്കുക. ഞാന്‍ സാക്കീര്‍ജി എന്നും വിളിക്കും. അമേരിക്കയില്‍ 19 ദിവസം ഒന്നിച്ച് യാത്ര ചെയ്ത് പരിപാടികളില്‍ സംബന്ധിച്ചു. ബസിലായിരുന്നു യാത്ര. അങ്ങനെയാണ് കൂടുതലായി അടുത്തറിഞ്ഞതെന്നും അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങള്‍ നമസ്‌കരിക്കുന്നുവെന്നും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പ്രതികരിച്ചു. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here