ഞെട്ടിക്കുന്ന വില ഇല്ല… ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക്ക് സ്കൂട്ടർ

താങ്ങാൻ കഴിയാത്ത വിലയാണോ നിങ്ങളെ ഇലക്ട്രിക്ക് സ്കൂട്ടറിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ ആ പ്രശ്നം ഇനി ഇല്ല. ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടർ മേഖലയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായ സീലിയോ ഇബൈക്ക്‌സ് ആണ് വമ്പൻ വിലക്കിഴിവുമായി ഒരു ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിക്കുന്നത്. സീലിയോ ഇബൈക്ക്സിന്റെ ഈവ എന്ന സീരീസാണ് പുതിയതായി അവതരിപ്പിക്കപ്പെടുന്നത്. ഈവ, ഈവ ഇക്കോ, ഈവ ZX+ എന്നീ മോഡലുകളാണ് സീരിസില്‍ വരുന്നത്.

Also Read: കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

സിറ്റി റൈഡുകൾക്ക് വേണ്ടിയാണ് ഈവ മോഡലുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. 80 കിലോഗ്രാം മൊത്ത ഭാരമുള്ള ഈവ ഇ-സ്‌കൂട്ടറിന് 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയുണ്ട്. 56,000 രൂപ മുതലാണ് ഈവ സീരിസ് വാഹനങ്ങളുടെ വില വരുന്നത്. ആന്റി തെഫ്റ്റ് അലാറം, റിവേഴ്സ് ഗിയര്‍, പാര്‍ക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയര്‍ സ്വിച്ച്, യുഎസ്ബി ചാര്‍ജര്‍, ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവയാണ് സ്‌കൂട്ടറിന്റെ വിപുലമായ ഫീച്ചര്‍ ലിസ്റ്റില്‍ വരുന്നത്. ബ്ലൂ, ഗ്രേ, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഈവ അഞ്ച് ബാറ്ററി വേരിയന്റുകളില്‍ വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News