താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസ്; മഞ്ഞണിഞ്ഞ് മൂന്നാറിലെ പുൽമേടുകൾ

munnar snowfall

പുല്‍മേടുകളും, ഷോലക്കാടുകളും, തേയിലത്തോട്ടങ്ങളും നിറഞ്ഞ വിനോദസഞ്ചാരികളുടെ മനം നിറക്കുന്ന തെക്കിന്റെ കശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയതോടെ മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി.

സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്.

Also Read: വീണ്ടുമൊരു കേരള മോഡൽ: ഹാക്കർമാർക്ക് തൊടാനാകില്ല; സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്‌

മാട്ടുപ്പെട്ടി ആർ ആൻഡ്‌ ഡിയിൽ -3, രാജമലയിൽ -7, തെന്മലയിൽ -8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില. എന്നാൽ പള്ളിവാസൽ എസ്റ്റേറ്റിൽ കുറഞ്ഞ താപനില -15 ഉം വാഗവര എസ്റ്റേറ്റിൽ കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.

ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾക്കായി സഞ്ചാരികളുടെ വൻ തിരക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആദ്യ ആഴ്ചയിൽ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News