ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് ഷെൻഹുവ 29; ഇന്ന് തുറമുഖത്തേക്കടുക്കുമെന്ന് സൂചന

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വന്ന രണ്ടാം ചരക്ക് കപ്പൽ ഷെൻഹുവ 29 ഇന്ന് തുറമുഖത്തേക്ക് പ്രവേശിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കപ്പലിന് തുറമുഖത്ത് പ്രവേശിക്കാൻ ക‍ഴിഞ്ഞിരുന്നില്ല.

ALSO READ: പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

നിലവിൽ പുറംകടലിൽ നങ്കൂരമിട്ട് ക‍ഴിയുകയാണ് ഷെൻഹുവ 29. ക‍ഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്. വി‍ഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിച്ച ശേഷം, മറ്റ് 5 യാർഡ് ക്രെയിനുകളുമായി കപ്പൽ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. രണ്ടാം കപ്പലിലെ ക്രെയിൻ കൂടി സ്ഥാപിക്കുന്നതോടെ വി‍ഴിഞ്ഞം തീരത്ത് ഷിപ്പ് ടു ഷോർ ക്രെയിനുകളുടെ എണ്ണം രണ്ടാകും. അടുത്ത വർഷം മെയ് മാസത്തിൽ വി‍ഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യ കമ്മീഷനിങ്ങും നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News