ആരോഗ്യം മുഖ്യം; പുതിയ ചീഫ് ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ

ജീവനക്കാരുടെയും ഡെലിവറി പങ്കാളികളുടെയും ആരോഗ്യത്തിന് മുന്‍ഗണന നൽകി കൊണ്ട്
പുതിയ ചീഫ് ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ. അടുത്തിടെ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ചീഫ് ഫിറ്റ്‌നസ് ഓഫീസറായി അന്‍മോല്‍ ഗുപ്തയെ നിയമിച്ചതായി അറിയിച്ചിരുന്നു. പരിശീലകര്‍, പോഷകാഹാര വിദഗ്ധര്‍, ക്ഷേമ കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന ഇന്‍-ഹൗസ് വെല്‍നസ് ടീമുമായി പുതിയ സൊമാറ്റോ സിഎഫ്ഒ സഹകരിക്കുമെന്ന് സൊമാറ്റോ സിഇഒ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

also read: യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട്; പൊലീസുകാരന് സസ്പെന്ഷൻ; വീഡിയോ

നിരവധി അനുകൂലമായ അപ്‌ഡേറ്റുകളുമായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലുള്ളത് . ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫുഡ് ഡെലിവറി ആപ്പ് ആണ് സൊമാറ്റോ. സൊമാറ്റോയ്ക്ക് 55 ശതമാനത്തിന്റെ ഓഹരിയാണുള്ളത്. സൊമാറ്റോയുമായി സഹകരിക്കുമെന്ന് ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകള്‍ സൊമാറ്റോ ഡെലിവറി പങ്കാളികള്‍ക്ക് കൈമാറിയിട്ടുണ്ട്.

also read: സർക്കാരോ രഞ്ജിത്തോ ഇടപെട്ടിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം: ഗൗതം ഘോഷ്

രണ്ട് വര്‍ഷത്തിനുള്ളില്‍ മൊത്തത്തില്‍ 10,000 ഐക്യൂബ് സ്‌കൂട്ടറുകളാണ് കമ്പനി ഇത്തരത്തില്‍ വിന്യസിക്കുക. ഉല്പന്നം, ചാര്‍ജിംഗ് ഇക്കോ സിസ്റ്റം, സുസ്ഥിര ലക്ഷ്യങ്ങള്‍, ഡിജിറ്റല്‍ സംയോജനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആറ് പ്രധാന മേഖലകളിലായാണ് ഇരു കമ്പനികളും ബന്ധം സ്ഥാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News