സസ്യാഹാര ഭക്ഷണ ഓര്‍ഡറുകള്‍ക്ക് അധിക ഫീസ് ഈടാക്കിയതിന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പരസ്യമായി മാപ്പ് പറഞ്ഞു. വെജിറ്റേറിയന്‍ ഡെലിവറിക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്ന് ലിങ്ക്ഡ്ഇന്‍ ഉപയോക്താവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം വെളിച്ചത്തുവന്നത്. അധിക ചെലവ് ഉടന്‍ ഒഴിവാക്കുമെന്ന് ഗോയല്‍ പറഞ്ഞു.
റൂട്ട് ടു മാര്‍ക്കറ്റ് ഇ-കൊമേഴ്സ് അസി. വൈസ് പ്രസിഡന്റ് രോഹിത് രഞ്ജന്റെ പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു ഗോയൽ. അദ്ദേഹമാണ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ഈ വിഷയം ആദ്യം ഉന്നയിച്ചത്. ‘ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ മണ്ടത്തരമാണ്. ഇതില്‍ ഞാന്‍ ഖേദിക്കുന്നു. ഈ ചാര്‍ജ് ഇന്ന് തന്നെ നീക്കം ചെയ്യും. ഇത്തരം കാര്യങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന്’ സൊമാറ്റോ സിഇഒ മറുപടിയായി കുറിച്ചു.
Read Also: അവസാനത്തെ പിടിവള്ളിയും പൊട്ടി; ടിക് ടോക്ക് നൽകിയ ഹരജി യുഎസ് സുപ്രീംകോടതി തള്ളി
പെട്ടെന്നുള്ള ഈ മറുപടിയും ലിങ്ക്ഡ്ഇന്നിൽ ചർച്ചയായി. രോഹിത് രഞ്ജന്‍ മറുപടിയെ പ്രശംസിച്ച് കുറിക്കുകയും ചെയ്തു. ഞങ്ങളെ ഒരിക്കല്‍ കൂടി രക്ഷിച്ചതിന് നന്ദി എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുകുറി. സൊമാറ്റോ ‘ആരോ’യില്‍ നിന്ന് എല്ലാത്തിനും നികുതി ചുമത്താന്‍ പഠിക്കുന്നതായി തോന്നുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here