സൊമാറ്റോ സിഇഒക്ക് ആ ‘സജഷന്‍സ്’ നന്നായി ബോധിച്ചു; എക്‌സ് യൂസര്‍ക്ക് കിട്ടിയത് കിടിലന്‍ ഓഫര്‍!

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ഭക്ഷണം പാഴാവാതിരിക്കാനായി തുടങ്ങിയ പുതിയ ഫീച്ചറാണ് ഫുഡ് റെസ്‌ക്യു. ആരെങ്കിലും ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപഭോക്താവിന് അവസരം ലഭിക്കുന്നതാണ് പുതിയ ഫീച്ചര്‍. സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പുതിയ ഫീച്ചറിന്റെ അപ്‌ഡേറ്റ്‌സ് എക്‌സില്‍ പങ്കുവച്ചതിന് പിന്നാലെ, കാന്‍സലാവുന്ന ഓര്‍ഡറുകള്‍ സമീപത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പോപ്പപാകുമെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിക്കാത്ത പാക്കറ്റ് നിങ്ങള്‍ക്ക് മികച്ച വിലയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ:  പ്രായത്തിനൊത്ത് കുപ്പി കൊടുത്താൽ മതി! മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ഇതോടെ കമ്പനിയുടെ പുതിയ ഫീച്ചറിനെ പുകഴ്ത്തി നിരവധി പേരാണ് എക്‌സില്‍ കമന്റുമായി എത്തിയത്. അതില്‍ ഭാനു എന്ന് പേരുള്ള ഒരു യൂസര്‍ സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് താഴെ നാല് സജഷന്‍സും നല്‍കി. ഇത് നന്നായി ഇഷ്ടപ്പെട്ട സിഇഒ, അദ്ദേഹത്തിന് ഒരു ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ക്യാഷ് ഓണ്‍ ഡെലിവറിക്ക് ഈ ഓഫര്‍ നല്‍കരുത്, ഡെലിവറി പോയിന്റിന് അഞ്ഞുറു മീറ്റര്‍ അരികിലെത്തി കഴിഞ്ഞാലും കാന്‍സല്‍ ചെയ്യാന്‍ അനുവദിക്കരുത്, മാത്രമല്ല ഒരു മാസത്തിന് രണ്ടില്‍ താഴെ കാന്‍സലേഷന്‍ മാത്രമേ അനുവദിക്കാവൂ.. തീര്‍ന്നില്ല ഫുഡ് ഒരുമിച്ച് ഷെയര്‍ ചെയ്ത് കഴിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് കാന്‍സല്‍ ചെയ്താല്‍ ഡിസ്‌കൗണ്ട് കിട്ടാനും സാധ്യതയുണ്ടെന്നും ഭാനു ചൂണ്ടിക്കാട്ടി.

ALSO READ: സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല: ബോംബെ ഹൈക്കോടതി

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നമുക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന പ്രതികരണവുമായി സൊമാറ്റോ സിഇഒ എക്‌സില്‍ മറുപടി നല്‍കിയത്. നല്ല ചിന്തകളാണെന്നും ഇതെല്ലാം തന്നെ മുമ്പ് തന്നെ പരിഗണിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം താങ്കള്‍ ആരാണെന്നും എന്ത് ചെയ്യുകയാണെന്നും ചോദിച്ചു. ഒപ്പം കൂടുതല്‍ അറിയാന്‍ ഡിഎം ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി നന്ദി അറിയിക്കുകയും താനൊരു പ്രോഡക്ട് മാനേജരാണെന്നും ബാംഗ്ലൂരിനിന്നാണെന്നുമടക്കം എക്‌സ് യൂസര്‍ മറുപടി നല്‍കിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News