13 വർഷത്തെ തന്റെ ജോലി സ്ഥാനം രാജിവച്ച് സോമാറ്റോ സഹസ്ഥാപകയും ചീഫ് പീപ്പിൾ ഓഫീസറുമായ അകൃതി ചോപ്ര. സെപ്തംബർ 27ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഔദ്യോഗിക അറിയിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
16 വർഷം മുൻപാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമാറ്റോ നിലവിൽ വന്നത് . 2011 മുതൽ ആണ് അകൃതി ചോപ്ര ഈ കമ്പനിയിലേക്ക് വന്നത്. തുടക്കത്തിൽ ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് സീനിയർ മാനേജരായിരുന്ന അകൃതി പിന്നീട് അതിൻ്റെ ചീഫ് ഫിനാൻസ് ഓഫീസറായി. സൊമാറ്റോയുടെ ചീഫ് പീപ്പിൾ ഓഫീസർ സ്‌ഥാനവും ചോപ്ര വഹിച്ചു. സെപ്റ്റംബർ 27 മുതൽ” താൻ രാജിവെക്കുകയാണെന്നാണ് ചോപ്ര തന്റെ മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ചോപ്ര ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ ഭാര്യ കൂടിയാണ് അകൃതി ചോപ്ര.
also read: ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും
സൊമാറ്റോയില്‍ ചേരുന്നതിന് മുമ്പ്, അകൃതി ചോപ്ര പിഡബ്ല്യുസിയില്‍ മൂന്ന് വര്‍ഷത്തോളം ടാക്‌സ് ആന്‍ഡ് റെഗുലേറ്ററി പ്രാക്ടീസില്‍ പ്രവര്‍ത്തിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here