ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമറിന്റെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയാണ്. ഇന്ത്യക്കാരെല്ലാം ഒക്ടബോര്‍ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ റിതിക് തോമര്‍ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു.
വൈകിട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂര്‍ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും. റിതിക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്.
Also Read : സിം കാർഡ് വേണ്ട; ഫോൺ വിളിക്കാം മെസേജ് അയക്കാം: ‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ
ആദ്യത്തെ ഓര്‍ഡര്‍ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓര്‍ഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓര്‍ഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.
ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ വൈറലാണ്. എന്നാല്‍ സോഷ്യല്‍മീഡയയകളില്‍ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ആറ് മണിക്കൂര്‍ ജോലി ചെയ്തിട്ടും ഇത്ര രൂപ മാത്രമാണോ കിട്ടിയത് എന്നാണ് പലരും ചോദിക്കുന്നത്.
എന്നാല്‍ നിരവധി പേര്‍ വീഡിയോയെ പ്രശംസിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അവധി ദിവസങ്ങളില്‍ വെറും ആറ് മണിക്കൂര്‍ കൊണ്ട് ഇത്രയും രൂപ ലഭിച്ചല്ലോ എന്നും അത് നല്ല കാര്യമാണല്ലോ എന്നും കമന്റുകളുണ്ട്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here