കോട്ടയത്ത് സിഐടിയു പിന്തുണയോടെ സോമാറ്റോ ഡെലിവറി തൊഴിലാളികളുടെ സമരം

കോട്ടയത്ത് പണിമുടക്ക് സംഘടിപ്പിച്ച് ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികൾ. ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു സമരം. ഒരു ദിവസം പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ച് സമരത്തെ നേരിട്ടായിരുന്നു മാനേജ്മെൻ്റ് നീക്കം. സിഐടിയുവിന്റെ പിന്തുണയോടെയാണ് തൊഴിലാളികൾ പണിമുടക്കിയത്. കഴിഞ്ഞ ദിവസം ഡെലിവറി തൊഴിലാളികളും സൊമാറ്റോ മാനേജ്മെൻ്റും തമ്മിൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ സൂചനാ സമരം പ്രഖ്യാപിച്ചത്.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി

കിലോമീറ്ററിന് നിലവിൽ ആറ് രൂപയാണ് ലഭിക്കുന്നത്. ഇത് പത്തായി ഉയർത്തുക. ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എന്നാൽ സമരം പൊളിക്കാൻ ഇന്നലെ 17 ഓർഡർ തികയ്ക്കുന്നവർക്ക് 650 രൂപ ഇൻസെന്റീവ് നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് വേണ്ടെന്ന് വെച്ച് ബഹുഭൂരിപക്ഷം തൊഴിലാളികളും സമരത്തിൻ്റെ ഭാഗമായി. രാവിലെ 6 മുതൽ വൈകിട്ട് 12 വരെയായിരുന്നു പണിമുടക്ക് . പണിമുടക്കിനെ തുടർന്ന് കോട്ടയം നഗര മേഖലയിൽ ഓൺലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടു.

Also Read: അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്തിടാം..! 8:30 മുതൽ 9:30 വരെ ഇന്ന് ഭൗമ മണിക്കൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News