സൊമാറ്റോയില്‍ ‘പ്യുവര്‍ വെജ് മോഡ്’ വെജിറ്റേറിയന്‍സിനും ഇനി ഭക്ഷണമെത്തും

മാസാഹാരം കഴിക്കുന്നതുപോലെ തന്നെ നമ്മുടെ രാജ്യത്ത് സസ്യാഹാരം കഴിക്കുന്നവരും ഏറെയാണ്. അവര്‍ക്കിതാ ഇപ്പോള്‍ സന്തോഷ വാര്‍ത്ത ഒരുക്കിയിരിക്കുകയാണ് സോമാറ്റോ. ഇന്ത്യയിലെ വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി ‘പ്യുവര്‍ വെജ് മോഡ്’ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ച് സൊമാറ്റോ. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കാനാണ് പുതിയ രീതി. സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ALSO READ : തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ… ആരോഗ്യ ഗുണങ്ങളേറെ

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറുകള്‍ ആരംഭിച്ചതെന്നും ഗോയല്‍ എക്‌സിലൂടെ പറഞ്ഞു.

ALSO READ : രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ

‘പ്യുവര്‍ വെജ് മോഡില്‍’ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നതെന്ന് ഗോയല്‍ പറഞ്ഞു. ശുദ്ധമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ നിന്നായിരിക്കും ഉപഭോക്താക്കള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ വാങ്ങുകയെന്നും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഡെലിവെറി ചെയ്യുന്ന ആളുകള്‍ നോണ്‍ വെജ് റെസ്റ്റോറന്റുകളില്‍ നിന്ന് ഡെലിവറി എടുക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. വെജ് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ആളുകള്‍ക്ക് പച്ച നിറത്തിലുള്ള യൂണീഫോമും അല്ലാത്തവര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതുമായിരിക്കും.
ഏതെങ്കിലും മതത്തേയോ രാഷ്ട്രീയത്തേയോ സേവിക്കാനോ അന്യവല്‍ക്കരിക്കാനോ അല്ല പ്യുവര്‍ വെജ് മോഡ് കൊണ്ടു വന്നിരിക്കുന്നതെന്ന് ഗോയല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News