സൊമാറ്റോ വഴി ഇന്ത്യയിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തത് ഈ വ്യക്തി; വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ വെളിപ്പെടുത്തി സൊമാറ്റോ. 2023ൽ ഓൺലൈനിലൂടെ ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തത് മുംബൈ സ്വദേശിയയായ ഹനീസാണ്. ഈ വർഷം മാത്രം 3,580 ഓർഡറുകൾ ആണ് ഹനീസ് ചെയ്തിരിക്കുന്നത്. ഹനീസ് ഒരുദിവസം മാത്രം ഏകദേശം 9 തവണയോളമാണ് ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത്.

Also read:എല്ലാ വേഷങ്ങളിലും തിളങ്ങി; ‘മുണ്ടക്കല്‍ ശേഖര’ന്റെ പുതിയ റോള്‍ ഇതാണ്!

ഒരു ദിവസം ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത് മുംബൈ സ്വദേശിയായ ഒരാളാണ്. ഇയാൾ ഒരു ദിവസംകൊണ്ട് 121 ഓർഡറുകളാണ് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയുമാണ്. ഈ വർഷം സൊമാറ്റോയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഓർഡർ ബെംഗളുരുവിൽ നിന്നാണ്. ബെംഗളുരു സ്വദേശി ഒരു തവണ 46273 രൂപയുടെ ഭക്ഷണമാണ് ഓർഡർ ചെയ്തത്.

Also read:സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

അതേസമയം,ഇന്ത്യയിൽ ബിരിയാണിയാണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. പുറത്ത് വന്ന കണക്കുകൾ വിശദമാക്കുന്നത് ഹൈദരബാദിൽ മാത്ര ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടത് എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News