ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ആണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
റെസ്റ്റോറന്റ് ഉടമകളോടും ഇന്‍-ഹൗസ് മാര്‍ക്കറ്റിങ് ടീമിനോടും മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി എഐ ജനറേറ്റഡ് ഇമേജുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും അദ്ദേഹം ആവശ്യമുന്നയിച്ചു.
Also Read :ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണം നഷ്ടമായ സംഭവം; മുന്‍ ബാങ്ക് മാനേജര്‍ കസ്റ്റഡിയില്‍
എഐ സൃഷ്ടിച്ച ഭക്ഷണ വിഭവ ചിത്രങ്ങള്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ നിരവധി ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും കമ്പനി അറിയിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നു. കൂടാതെ റീഫണ്ടുകള്‍ വര്‍ധിക്കാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും കാരണവുമാകുന്നു. ഇനി മുതല്‍ റെസ്റ്റോറന്റ് മെനുകളിലെ ഡിഷ് ഇമേജുകള്‍ക്കായി എഐ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളോട് അഭ്യര്‍ഥിക്കുന്നു, പ്ലാറ്റ്ഫോം ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ സജീവമായി നീക്കംചെയ്യാന്‍ തുടങ്ങും- ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here