മോസ്‌കോയിൽ സിംഹങ്ങളുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു. ക്രിമിയന്‍ ഉപദ്വീപിലെ ടൈഗാന്‍ ലയണ്‍ സഫാരി പാര്‍ക്കിലാണ് ദാരുണ സംഭവമുണ്ടായത്. മൂന്ന് സിംഹങ്ങള്‍ ചേര്‍ന്നാണ് മൃഗശാല സൂക്ഷിപ്പികാരിയായ ഇവരെ ആക്രമിച്ച് കൊന്നത്. ചീഫ് സൂ കീപ്പര്‍ കൂടിയായ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടത്. 18 വര്‍ഷമായി ഈ മൃഗശാലയിൽ ജോലി ചെയ്തുവരികയാണ് ലിയോകാഡിയ.
Also Read; നമുക്കൊന്ന് സംസാരിച്ചാലോ? ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് സൽമാന്റെ മുൻ കാമുകി
വൃത്തിയാക്കുന്നതിനായി കൂട്ടിൽ കയറിയപ്പോഴാണ് ലിയോകാഡിയയെ സിംഹങ്ങൾ ആക്രമിച്ചത്. രണ്ട് മുറികളുള്ള സിംഹക്കൂട്ടിലെ ഒരു മുറി അടച്ചിരുന്നില്ല. ഇതിനാലാണ് ഇത്തരത്തിലൊരു അപകടമുണ്ടായത്. “എങ്ങനെയാണെന്നോ, എന്തുകൊണ്ട് സംഭവിച്ചുവെന്നോ വ്യക്തമല്ല, കാരണം മൃഗങ്ങള്‍ക്ക് സ്വന്തമായി അത്തരത്തിലൊരു കാര്യം ചെയ്യാന്‍ കഴിയില്ല. ആ സമയത്ത് മറ്റ് ആളുകള്‍ ചുറ്റിലും ഉണ്ടായിരുന്നുമില്ല. നിര്‍ഭാഗ്യവശാല്‍ ജീവനക്കാര്‍ സംഭവം അറിഞ്ഞെത്തിയപ്പോഴേക്കും സിംഹങ്ങള്‍ ലിയോകാഡിയയെ കൊലപ്പെടുത്തിയിരുന്നു. അവര്‍ ഒരു മികച്ച പരിശീലകയായിരുന്നു…” പാര്‍ക്കിന്റെ ഉടമ ഒലെഗ് സുബ്‌കോവ് തന്റെ ബ്ലോഗില്‍ കുറിച്ചു.
സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്‌കോ ആസ്ഥാനമായുള്ള ക്രിമിയ ആന്‍ഡ് സെവാസ്റ്റോപോള്‍ അന്വേഷണ സമിതി അറിയിച്ചു. 2012 -ലാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഈ പാർക്കിന് 70 ഏക്കര്‍ വിസ്തൃതിയാണുള്ളത്. ഈ പാര്‍ക്കില്‍ 80 സിംഹങ്ങളും 50 ഓളം കടുവകളുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here