മൃഗശാലയിലേക്ക് ജോലിക്കാരെ വേണം, ജോലി കടല്‍പ്പക്ഷികളെ പേടിപ്പിച്ച് ഓടിക്കല്‍; ശമ്പളം മണിക്കൂറിന് 1100 രൂപ

ഒരു വ്യത്യസ്തമായ ജോലിക്ക് വേണ്ടിജോലിക്കാരെ അന്വേഷിക്കുകയാണ് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂള്‍ മൃഗശാല. 200 ലധികം ആളുകള്‍ ഈ ജോലിക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. ജോലി എന്താണെന്നല്ലേ ? മൃഗശാലയിലെ നിരന്തരം ശല്യക്കാരായ കടല്‍പ്പക്ഷികളെപേടിപ്പിച്ച് തുരത്തി ഓടിക്കണം.

സന്ദര്‍ശകരെ അടക്കം ഉപദ്രവിക്കുന്നതിനാലാണ് അവയെ തുരത്തിയോടിക്കാന്‍ വേണ്ടി മൃഗശാലയിലെ അധികൃതര്‍ ആളുകളെ അന്വേഷിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ തന്നെ സംഘത്തിന്റെ കടല്‍പ്പക്ഷികളെ തുരത്തുന്ന ആളുകളായി ജോലിയില്‍ പ്രവേശിക്കാം

ഈ പക്ഷികള്‍ക്ക് ഭയം തോന്നുന്ന വിധത്തിലുള്ള പക്ഷികളുടെയും മറ്റും വേഷമൊക്കെ ധരിച്ചാണ് ഇവയെ തുരത്തേണ്ടത്. ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ പുറത്തിറങ്ങാന്‍ തയ്യാറാകുന്നവരും പക്ഷികളുടെ വേഷത്തില്‍ കംഫര്‍ട്ട് തോന്നുന്നവരും ആയിരിക്കണം എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

കടല്‍ത്തീരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആയതിനാല്‍ ബ്ലാക്ക്പൂളില്‍ കടല്‍ക്കാക്കകള്‍ ധാരളമുണ്ട്. സന്ദര്‍ശകരില്‍ നിന്നും ഞങ്ങളുടെ മൃഗങ്ങളുടെ അടുത്തുനിന്നും അവ നിരന്തരം ഭക്ഷണം മോഷ്ടിക്കുന്നതിനാല്‍ അവ ശല്ല്യക്കാരായി മാറുന്നു എന്നും പരസ്യത്തില്‍ പറയുന്നു.

അതുപോലെ സന്ദര്‍ശകര്‍ വരുമ്പോള്‍ അവര്‍ എത്തുന്ന സ്ഥലങ്ങളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളുമെല്ലാം വൃത്തിയായിരിക്കണം എന്നും അതുകൊണ്ട് കൂടിയാണ് കടല്‍പ്പക്ഷികളെ തുരത്താന്‍ ആളെ അന്വേഷിക്കുന്നത് എന്നും മൃഗശാല പറയുന്നു. ഒരുമണിക്കൂറിന് ഏകദേശം 1100 രൂപയാണ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News