മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. നിലവില്‍ 26 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഭരണപക്ഷമായ എംഎന്‍എഫ് പത്തുസീറ്റുകളിലായി ഒതുങ്ങിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തിരിച്ചുവരവു നടത്താമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മൂന്നു സീറ്റുകളില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
ALSO READ: വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
ചെറുകക്ഷികളെ ഒപ്പം നിര്‍ത്തിയാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് അങ്കത്തിനിറങ്ങിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം ഈ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ്. സോറംതംഗ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. സെഡ്പിഎം മുന്നേറുമെങ്കിലും തൂക്കുമന്ത്രിസഭയായിരിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്.
21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 26 സീറ്റുകളില്‍ സെഡ്പിഎം ലീഡ് ചെയ്യുന്നുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റുകളിലാണ് വിജയിച്ചത്. അന്ന് സെഡ്പിഎമ്മും എട്ടു സീറ്റുകളില്‍ ഒതുങ്ങിയിരുന്നു. കോണ്‍ഗ്രസിന് നാലും ബിജെപിക്ക് ഒരു സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here