മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍ എക്‌സിറ്റ് പോളുകളെ തള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ച മിസോ നാഷ്ണല്‍ ഫ്രണ്ടിന് അടിതെറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാണാന്‍ കഴിഞ്ഞത്. മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ തെരഞ്ഞൈടുപ്പില്‍ 23 സീറ്റുകളില്‍ വിജയിക്കുകയും മൂന്ന് സീറ്റ് ലീഡുമായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വന്‍തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ALSO READ: ആഴത്തിലുള്ള ബന്ധം ഇരുവരും തമ്മിലുണ്ട്; ധോണിക്ക് പകരക്കാരനെ നിർദേശിച്ച് മുന്‍ താരം
കഴിഞ്ഞ തവണ സെഡ്എംപിയുടെ പിന്തുണയില്‍ സ്വതന്ത്രരായി മത്സരിച്ച ഏഴു സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. ഭരണവിരുദ്ധ വികാരം ശക്തമായി നിലനിന്നിരുന്ന സംസ്ഥാനത്ത് ഇത് മറികടക്കാന്‍ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണമാണ് മിസോ നാഷണല്‍ ഫ്രണ്ട് നടത്തിയത്. എന്നാല്‍ ജനങ്ങള്‍ വിശ്വാസം സെഡ്പിഎമ്മില്‍ ഉറപ്പിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷമെന്ന കടമ്പ കടക്കാന്‍ 21 സീറ്റാണ് ആവശ്യം നിലവില്‍ 26 സീറ്റുകള്‍ അവര്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മിസോറാമില്‍ സെഡ്പിഎം മുന്നേറുമെന്നും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന സെഡ്പിഎം അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ചെറുകക്ഷികളെ ഒപ്പം നിര്‍ത്തിയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അങ്കത്തിനിറങ്ങിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം ഈ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ALSO READ: തനിയെ രക്ഷപെടാൻ ഒരുക്കമല്ല; ഒടുവിൽ കിടപ്പിലായ അമ്മക്കൊപ്പം മകനും തീപിടിത്തത്തിൽ മരിച്ചു
ഭരണവിരുദ്ധ വികാരം ശക്തമായി നിലനിലക്കുന്നുണ്ടെന്ന കാര്യത്തെ നിരന്തരം എതിര്‍ത്തിരുന്ന എംഎന്‍എഫ്, പോസ്റ്റല്‍ വോട്ടെണ്ണി തുടങ്ങിയപ്പോഴെ പരാജയം മുന്നില്‍ കണ്ടിരുന്നു. ഇടയ്ക്ക് ഭരണകക്ഷിക്ക് മുന്‍തൂക്കം ലഭിച്ചെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ സോറം പീപ്പിള്‍സ് മൂവ്മെന്റ് 20 സീറ്റുകളിലധികം ലീഡ് നേടി തുടങ്ങിയിരുന്നു. ഒരു ഘട്ടത്തില്‍ 29 സീറ്റുകളില്‍ സെഡ്പിഎം ലീഡ് ചെയ്തിരുന്നു ഇപ്പോഴത് 26 സീറ്റാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here