മിസോറാമില്‍ എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവച്ച് മുന്നേറിയ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. 23 സീറ്റുകളില്‍ സെഡ്പിഎം വിജയിച്ചു. മറ്റ് മൂന്നു സീറ്റുകളില്‍ ഇവര്‍ ലീഡ് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പാര്‍ട്ടിയെ നയിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ദുഹോമ വ്യക്തമാക്കി. മന്ത്രിസഭ രൂപീകരിക്കാന്‍ സെഡ്പിഎം എംഎല്‍എമാരുടെ യോഗം നാളെ നടക്കും. അതേസമയം രണ്ടുസീറ്റുകളില്‍ എംഎന്‍എഫ് വിജയിച്ചു. ഒമ്പത് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്.
ALSO READ: സ്‌നേഹക്കൂടൊരുക്കി സർക്കാർ; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ദുർഗേശ്വരി
മുഖ്യമന്ത്രി സോറംതംഗ ഐസോള്‍ ഈസ്റ്റ് -1 തോറ്റപ്പോള്‍ ഉപമുഖ്യന്ത്രി തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. മിസോറാം റൂറല്‍ ഡെവലപ്പ്‌മെന്റ് മന്ത്രിയായ ലരുവാത്കിമയും പരാജയപ്പെട്ട പ്രമുഖ നേതാക്കളില്‍ ഒരാളാണ്. ആരോഗ്യമന്ത്രി ലാല്‍തന്‍ഗ്ലിയാനയും പരാജയപ്പെട്ടു. അതേസമയം ബിജെപി നേതാവ് പാലക്ക് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ഭരണപക്ഷമായ എംഎന്‍എഫ് പത്തു സീറ്റുകളിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here