മസ്‌കിനെ മറികടന്ന് സക്കര്‍ബര്‍ഗ്; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികന്‍; 2020ന് ശേഷം ഇതാദ്യം

എലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 2020ന് ശേഷം ഇതാദ്യമായാണ് കോടീശ്വരന്മാരായ ഇരുവര്‍ക്കുമിടയിലെ ഈ മാറ്റം. ഈ വര്‍ഷം മസ്‌കിന്റെ സമ്പത്തില്‍ 48.4 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. മെറ്റാ പ്ലാറ്റ്‌ഫോംസ് വെള്ളിയാഴ്ച പുതിയ റെക്കോര്‍ഡ് ഉള്‍പ്പെടെ പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുകയും സക്കര്‍ബര്‍ഗ് തന്റെ സമ്പത്തില്‍ 58.9 ബില്യണ്‍ ഡോളര്‍ കൂടി നേടുകയും ചെയ്തു.

ALSO READ:ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

ബ്ലൂംബെര്‍ഗിന്റെ ഏറ്റവും ധനികരായ ആളുകളുടെ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സുക്കര്‍ബര്‍ഗ് ഇടം നേടുന്നത് 2020 നവംബര്‍ 16 ന് ശേഷം ഇതാദ്യമാണ്. മസ്‌കിന്റെ നിലവിലെ ആസ്തി 180.6 ബില്യണ്‍ ഡോളറാണ്. സക്കര്‍ബര്‍ഗിന്റേത് 186.9 ബില്യണ്‍ ഡോളറാണ്.

ALSO READ:2023 ൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലെ തുടരന്വേഷണം; ലഹരികടത്തിലെ കണ്ണികളെ പിന്തുടര്‍ന്ന് പിടിച്ച് വയനാട് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News