തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മളിൽ പലർക്കും കൃത്യസമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങനോ വ്യായാമം ചെയ്യാനോ സാധിച്ചെന്ന് വരില്ല. എന്നാൽ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യമുള്ള ജീവിതം നയിക്കാൻ ഇക്കാര്യങ്ങളെല്ലാം നമ്മൾ കൃത്യമായി പാലിക്കണം.
ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അതിനൊപ്പം വ്യായാമവും ഉറക്കവും സ്ട്രെസ് ഇല്ലാത്ത ചുറ്റുപാടും കൂടിയായാൽ നല്ല ഹെൽത്തിയായ ജീവിതം ആർക്കും സ്വന്തമാക്കാം.
Also Read:വില 1,639 കോടി; ലോകത്തെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായി
തിരക്കുകൾ കാരണം ഇന്ന് ഭൂരിഭാഗം ആളുകളും പുറത്തു നിന്നും ഭക്ഷണം ഓർഡർ ചെയ്യാറാണ് പതിവ്. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ കഴിവതും വീട്ടിൽ തന്നെ തയ്യാറാക്കുന്ന ആഹാരം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ ധാന്യങ്ങളും പച്ചക്കറികളുമെല്ലാം ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഈ ഭക്ഷണരീതി ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
കൃത്യ സമയത്ത് ആഹാരം കഴിക്കുന്നതുപോലെ പ്രധാനമാണ് വെള്ളം കുടിക്കുന്നതും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. എത്ര തിരക്കായാലും വെള്ളം കുടിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.
Also Read:ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്
ആഹാരം ഒറ്റയടിക്ക് ഒരുപാട് അളവില്‍ കഴിക്കുന്നതിനുപകരം ആറോ ഏഴോ തവണയായി കഴിക്കാം. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും കഴിവതും ഒഴിവാക്കണം.അതുപോലെ മധുരവും കൊഴുപ്പുമെല്ലാം ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കാതെ വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here